ഓണ വിശേഷങ്ങൾ
ഓണ നാളുകളിൽ ഒരു ഓണ ബ്ലോഗ് ആകാമെന്ന് കരുതി. ഇന്ന് കൈ എത്തി പിടിക്കാൻ പോലും സാധ്യം അല്ലാത്ത ഓർമകളിലെ ഓണം. നഗരങ്ങളിലെ ടെറസിലും ഇടുങ്ങിയ മുറികളിലെ പ്ലാസ്റ്റിക് വാഴ ഇലയും പ്ലാസ്റ്റിക് പൂക്കളങ്ങളും കൊണ്ട് ഉള്ള ഓണ ആഘോഷം അല്ല പണ്ടത്തെ ഓർമകളിലെ ഓണം. കാണം വിറ്റും ഓണം ഉണ്ണണം എന്നത് പോലെ പണ്ട് അത്തം ആകുമ്പോഴേക്കും ഓണത്തിൻ്റെ ആഘോഷങ്ങൾ തുടങ്ങുകയായി. അതിരാവിലെ ഞാനും ചേച്ചിയും നാട് മുഴുവനും നടന്നു ഒരു കൊട്ട പൂവ് ശേഖരിക്കും.എന്നിട്ട് അതു കൊണ്ട് മനോഹരം ആയ പൂക്കളം ഒരുക്കും. അന്ന് എല്ലാ വീട്ടിലും മത്സരം ആയിരുന്നു. മാവേലിയെ വരവേൽക്കാൻ ഉള്ള തയ്യാറെടുപ്പ്. മറ്റൊരു ഓർമ ഓണം വെക്കേഷനിൽ അച്ഛൻ്റെ വീട്ടിൽ ആയിരിക്കും. അവിടെ എല്ലാം റെഡി ആയിരിക്കും. ഊഞ്ഞാൽ,കസിൻസ്, അന്താക്ഷരി, ചീട്ടു കളി എന്ന് വേണ്ട എല്ലാം. വേണ്ട എല്ലാം ഉള്ള ഇടം അല്ലേ സ്വർഗം. അവിടം സ്വർഗം ആയിരുന്നു. ഓണം കൊള്ളുക എന്ന ഒരു ചടങ്ങ് ഉണ്ട്.. അതായത് ഓണ ദിവസം രാവിലെ മഹാബലി എല്ലാ വീട്ടിലും എത്തും എന്ന് ആണല്ലോ സങ്കല്പം. അപ്പോ വീട്ടിലെ ഒരാള് പൂജ ഒക്കെ ചെയ്തു തൃക്കാക്കര അപ്പനെ ഒക്കെ പൂജിച്ചു മാവേലിയെ എതിരേൽക്കണം. ഞാൻ ആയിരുന്നു ഈ ഓണം കൊണ്ടിരുന്നത്....