Skip to main content

Posts

Move on

When dreams make you grow your wings, you must fly. When there is an obstacle to the desires, you should still move forward. When your joys are disturbed, you should pursue it and fulfill all. When someone comforts you in your sorrows, you should hold hands and stay with them. When beginnings end in dead ends, you should still follow them without getting tired. When hope is lost, you have to start it again. When your mind is tired of combinations, you should look for hopes. When the light of the lamp shows up in disappointment, you should fold your hands and bow. When you bathe in your desires, you should apologize with your heart. When there are flaws in the distance, you should be clear without hiding it. When you are dissatisfied with the changes, you should accept it without flinching. When you have a setback in the demands, one clamor should be enough. When there is an interference with your needs, the desires should be curbed. When the size of your life is reduced, you should c...

മുന്നോട്ട്

സ്വപ്നങ്ങൾക്ക് ചിറക് മുളച്ചാൽ പറന്നു ഉയരണം മോഹങ്ങൾക്ക് തടസ്സം നിന്നാൽ തടുത്തു മുന്നേറണം സന്തോഷങ്ങൾക്ക് ഭംഗം വന്നാൽ പിന്തുടർന്ന് സഫലമാക്കണം ദുഃഖങ്ങൾക്ക് സാന്ത്വനം തന്നാൽ കൈ പിടിച്ചു കൂടെ നിർത്തണം ആരംഭങൾക്ക് വിലക്ക് വന്നാൽ തളരാതെ പിന്തുടരണം അവസാനങ്ങളിൽ പ്രതീക്ഷ നശിച്ചാൽ പിന്നെയും തുടങ്ങണം സങ്കോജങ്ങളിൽ മനസ്സ് മടുത്താൽ പ്രത്യാശകൾ തേടണം നിരാശകളിൽ മണിദീപം തെളിഞ്ഞാൽ കൈ കൂപ്പി വണങ്ങണം ആശകളിൽ മുങ്ങി കുളിച്ചാൽ ഹൃദയം കൊണ്ട് മാപ്പ് പറയണം അകലങ്ങളിൽ പാളിച്ചകൾ വന്നാൽ മറയാതെ തെളിഞ്ഞു നിൽകണം മാറ്റങ്ങളിൽ അസംതൃപ്തി ആയാൽ  പതറാതെ സ്വീകരിക്കണം ആവശ്യങ്ങളിൽ മുടക്ക് വന്നാൽ ആരവങ്ങൾ മതിയാക്കണം ആനാവശ്യങ്ങളിൽ ഇടപെടൽ ഉണ്ടായാൽ ആഗ്രഹങ്ങൾക്ക് കടിഞ്ഞാൺ ഇടണം  ആയുസ്സിൻ്റെ വലിപ്പം കുറഞ്ഞാൽ ശേഷിച്ച നാളുകൾ കെങ്കേമം ആക്കണം ജീവിതത്തിൽ അർത്ഥം ഇല്ലാതായാൽ  മനസ്സ് പിടയാതെ കാത്തിരിക്കണം ലോകം കൈപ്പിടിയിൽ ഒതുങ്ങിയാൽ  ദേവലോകം വെടിയണം സംശയങ്ങൾ കുമിഞ്ഞു തുടങ്ങിയാൽ ഒരു നിമിഷം നിശ്ചലം ആകണം ആസ്വദിക്കണം ഈ ജീവിതം തുടക്കം മുതൽ അവസാനം വരെ

Srilanka - The hidden paradise

  Today it's a travelogue. It was a journey I made sometime ago. Yes, to Ravana's Lanka. The destination was Colombo. When I got there by flight, Sinhala girls dressed in sarees were standing there saying Welcome to duty free shop. I got down and changed some INR to LKR. Dialog's SIM card was also taken. There's Uber over there. But a taxi driver forced himself and I had to take his taxi. It was an Alto the same as in India but it has space inside. The driver said that petrol cars are more common in Sri Lanka. Tourism is the main income of people. So many people live by driving taxis and autos. The name of the auto is Tuk Tuk. I went straight to the hotel. The hotel has got a rooftop swimming pool. What was special about it is, Colombo main road was in front, the railway rails were in front and the sea also in front of it. But it was very hot. Nowhere else have I seen such a scene of vehicles, trains and ships at the same time.  There were some Sri Lankan dishes as well...

രാവണൻ്റെ ലങ്ക

ഇന്ന് ഒരു യാത്ര വിവരണം ആണ്. കുറച്ച് നാൾ മുമ്പ് നടത്തിയ യാത്ര ആണ്.അതെ രാവണൻ്റെ ലങ്കയിലേക്ക് ഉള്ള പ്രയാണം. കൊളംബോ ആയിരുന്നു ലക്ഷ്യം. ഫ്ലൈറ്റ് പിടിച്ചു അവിടെ എത്തിയപ്പോൾ സാരി ഉടുത്ത സിംഹള പെൺകുട്ടികൾ നില്കുന്നു. ഡ്യൂട്ടി ഫ്രീ ഷോപ്പിങ്ങിന് വെൽകം ചെയ്യാൻ. ഇറങ്ങി INR കുറച്ച് LKR ആക്കി മാറ്റി. ഡയലോഗ് ഇൻ്റെ സിം കാർഡും എടുത്തു.  അവിടെ ഉബർ ഉണ്ട്.  പക്ഷേ ഒരു ടാക്സി ക്കാരൻ നിർബന്ധിച്ച് അതിൽ കയറ്റി. ഇന്ത്യയിലെ ആൾട്ടോ ആയിരുന്നു അത് പക്ഷേ ഉള്ളിൽ സ്ഥലം ഉണ്ട്..ശ്രീലങ്കയിൽ പെട്രോൾ വണ്ടികൾ ആണ് കൂടുതൽ എന്ന് ഡ്രൈവർ പറഞ്ഞു. ടൂറിസം ആണ് അവിടുത്തെ ആൾക്കാരുടെ വരുമാനം. അതുകൊണ്ട് ഒരുപാട് പേര് ടാക്സി കളും ഓട്ടോയും ഓടിച്ചു ജീവിക്കുന്നു. അവിടുത്തെ ഓട്ടോ യുടെ പേര് ടുക് ടുക് എന്ന് ആണ്. നേരെ ഹോട്ടലിലേക്ക്. നല്ല നീന്തൽ കുളം ഒക്കെ ഉള്ള ഹോട്ടൽ.പ്രത്യേകത എന്താണെന്ന് വെച്ചാൽ മുന്നിൽ കൊളംബോ മെയിൻ റോഡ്,അതിൻ്റെ മുന്നിൽ റെയില് പാളം അതിൻ്റെ മുന്നിൽ കടൽ. പക്ഷേ നല്ല ചൂട് ആണ്. ഒരേ സമയം റോഡിലെ വണ്ടികളും ട്രെയിനുകളും കപ്പലുകളും ഒരുമിച്ച് ഒരു സീനീൽ ഞാൻ വേറെ എവിടെയും കണ്ടിട്ടില്ല. അവിടുത്തെ ഭക്ഷണത്തിൽ കുറച്ച് ശ്രീലങ്കൻ വിഭവങ്ങ...

An ICSE Topper Saga

Kishore is my nephew. I'm very proud to mention his interview in this blog. Kishore Ayyappath has scored 97.5% in the Indian School Certificate Examination, ISC (Class XII) 2023 Examinations. Kishore is a student of VIBGYOR High, Marathahalli, Bangalore and wants to get into IITs or IISc as he has interest in research. Shiksha.com spoke with Kishore on his strategy to score over 95 percent in the ICSE Class XII. Kishore recommend students to prepare revision notes for the topics they find difficult and regularly writing mock exams. It is also important to focus on English as it is an equally important subject that many students often neglect. Kishore's detailed words are given below. I come from a middle class family, my father Krishna Prasad works as a software engineer, my mother Meera is a doctor by profession and my younger sister, Aashika currently studying in 10th grade at VIBGYOR. Though I hail from Kerala, I have lived in Bangalore all my life. I chose the pure science ...

Birthday Special

Some birthday specials are detailed in this blog. I was born on April 22nd. That day the doctor took the water from my nose and brought me back to life. I was a fatty kid, so I never used to swim on the floor. I was a chubby baby with big eyes and chubby cheeks. Seeing the photo, you could have understood that I was a very hungry child. That's why I stopped drinking milk in 6 months. Mom fed rice and brought me up. My mom was feeding breast milk to my sis  for several years. So I had this jealousy towards her. Parents used to feed her lots of fruits as well. If they had given me fruits instead of rice, I would have been white as milk right.  My skin tone was dark. My sister and father were very fair. Mom was fairer than me. Before she used to point out my skin tone, I used to make fun of my sister. Saying that we got her from the road or adopted from Orphanage etc. What can I do, but say all these to hide the sadness of my skin tone and be calm. I was like an alien. Maybe all...

പിറന്നാൾ വിശേഷങ്ങൾ

  ചില പിറന്നാൾ വിശേഷങ്ങൾ ആണ് ഈ ബ്ലോഗിൽ.  ഒരു ഏപ്രിൽ ഇരുപത്തി രണ്ടിന് ആണ് ഞാൻ ഉണ്ടായതു. പാവം ഡോക്ടർ മൂക്കിൽ കേറിയ വെള്ളം വലിച്ചു എടുത്തു എന്നെ ജീവിതത്തിലെക്കു തിരിച്ചു കയറ്റിയ ദിവസം.  നല്ല ഗുണ്ട് മണി ആയിരുന്നത് കൊണ്ട് നീന്താനും തുടിക്കാനും ഒന്നും എനിക്ക് മനസ്സ് ഉണ്ടായിരുന്നില്ല. ഉണ്ട കണ്ണും ചീർത്ത  കവിളും ഒക്കെ ആയി ഒരു ഉണ്ട പക്രു.  നല്ല വിശപ്പു ഉള്ള കുട്ടി ആയിരുന്നു എന്ന് ഫോട്ടോ കണ്ടു മനസ്സിൽ ആയി കാണുമല്ലോ. അത് കൊണ്ട് പാല് കുടി നേരത്തെ നിർത്തി. നല്ല ചോറ് ഉരുട്ടി തന്നു ആണ് എന്നെ വളർത്തിയത്. ചേച്ചിക്ക് കുറെ കൊല്ലം പാല് കൊടുത്തിരുന്നു. അതിനു അവളോട് ഉള്ള അസൂയ ഇപ്പോഴും മാറിയിട്ടില്ല. ഒരു പാട് ഫ്രൂട്ട്സ് കളും. അന്ന് ചോറിന് പകരം ഫ്രൂട്ട്സ് തന്നിരുന്നെങ്കിൽ ഞാൻ ഇപ്പൊ വെളുത്തു പാല് പോലെ ഇരുന്നേനെ.  പിന്നെ കളർ കുറച്ചു ശോകം ആയിരുന്നു. ചേച്ചിയും അച്ഛനും നല്ല ഗ്യാരണ്ടി വെളുപ്പ്. അമ്മക്ക് എന്നെ ക്കാളും വെളുപ്പും.  ഇങ്ങോട്ടു പറയുന്നതിന് മുൻപ് ചേച്ചിയെ അങ്ങട്ടു കളിയാക്കാറുണ്ട്. വഴിയിൽ നിന്ന് കിട്ടിയത് ആണെന്നും ഒക്കെ പറഞ്ഞു. ഇതൊക്കെ പറഞ്ഞു സമാധാനിക്കാം എന്ന് അല്ലാതെ എന്...

Faith and Beliefs

 Everyone has certain Faith and Beliefs. Sometimes Faith and Beliefs are everything, isn't it? When I was young, my mom had faith in VapoRub and hot water bags. She still believes in it. These were the medicine for fever and stomach ache as well as per her. Nowadays a little more improvement happened which is she uses the heating pad that works on electricity. When my son visits home, he will tie it up and lie down. His belief is that the heating pad will take off all of his pain. Dad's belief in Ayurveda is somewhat similar. My dad's uncle was an Ayurvedic doctor. I heard the story that he saved my dad and grandfather from snake venom. Ayurveda things will settle very slowly. That's what I think as per my belief. Ayurveda is better if you are willing to bear the pain and wait for long and permanent cure. Because of this faith and belief only, my dad made my sister an Ayurvedic doctor. Now he has faith in her medicines and treatments believing that it will cure his ...

വിശ്വാസം അത് അല്ലേ എല്ലാം

 ചില വിശ്വാസങ്ങൾ എല്ലാവർക്കും ഉണ്ടാകും. വിശ്വാസം അത് അല്ലേ എല്ലാം.  ചെറുപ്പത്തിൽ എന്തെങ്കിലും അസുഖം വന്നാൽ അമ്മയുടെ വിശ്വാസം വിക്ക്സിലും ഹോട്ട് വാട്ടർ ബാഗിലും ആയിരുന്നു.ഇപ്പോഴും അങ്ങനെ ഒക്കെ തന്നെ. പനി വന്നാലും വയറു വേദന വന്നാലും ഒരേ മരുന്ന്. ഇപ്പൊ കുറച്ച് പുരോഗമിച്ചു വൈദ്യുതി യില് പ്രവർത്തിക്കുന്ന ഹീറ്റിങ് പാഡ് ഇൽ എത്തി നില്കുന്നു.  മോൻ വീട്ടിൽ ചെന്നാൽ ഇപ്പൊ അത് കെട്ടി വെച്ച് ഇരിക്കും. അവൻ്റെ വിശ്വാസം അത് കെട്ടി വെച്ചാൽ വേദന ഒക്കെ പമ്പ കടക്കും എന്ന് ആണ്. ഇതേ പോലെ ആണ് അച്ഛൻ്റെ ആയുർവേദ വിശ്വാസം. അച്ഛൻ്റെ വല്യച്ഛൻ ആയുർവേദ ഡോക്ടർ ആയിരുന്നു. പണ്ട് അച്ചച്ചനെയും അച്ഛനെയും പാമ്പ് വിഷത്തിൽ നിന്ന് വരെ രക്ഷിച്ച കഥ കേട്ടിട്ടുണ്ട്. ആയുർവേദം പതിയെ മാറുകയുള്ളൂ. അത് എനിക്കും അനുഭവം ഉള്ളത് ആണ്.  വേദന സഹിച്ചു കാത്തിരിക്കാൻ തയ്യാർ ആണെങ്കിൽ ആയുർവേദം തന്നെ ആണ് നല്ലത്. അങ്ങനെ ആണ് അച്ഛൻ ചേച്ചിയെ ആയുർവേദ ഡോക്ടർ ആക്കിയത്. ഇപ്പൊ അത് കൊണ്ട് അച്ഛന് കഷായവും മരുന്നുകളും ചികിസ്തയും ഒക്കെ വിശ്വാസം ചേച്ചിയില് തന്നെ.  ആരും പറഞ്ഞാൽ വിശ്വസിക്കില്ല. ഒരു പഴയ മരുന്ന് കൂട്ട് ഉണ്ട് മുടി വളരാൻ. കുറെ പ...

Craving

Craving is an emotion, isn't it? Craving can be for anything. There is no age barrier for it. I am not responsible, if you read this and get craving for something. Non gettable grapes are always sour right? Yesterday, I saw one grandfather and grandmother sitting having lunch. They put aside rice and curries. After that, they both ordered two jumbo ice cream like Falooda for themselves. They were looking very happy. I was thinking how can they eat a full jumbo ice cream alone at this age? Maybe because they have come alone to eat what they want. If children or someone could have come with them, would they allow them to eat like this? My dad has a craving for Cauliflower, Laddu and mixture. My sister's craving was for cherry and Parip Vada( Daal vada). I still buy it, when I go there.  When we were young, when we used to go to my dad's house, the people who worked in the house would sit in a room and have their meal after finishing their work in the morning. They eat the mi...

കൊതി

 കൊതി ഒരു വികാരം ആണ് അല്ലെ. കൊതി എന്തിനോടു വേണ്ങ്കിലും ആകാം. അതിനു പ്രായ തടസ്സം ഒന്നും ഇല്ല. ഇത് വായിച്ചു കൊതി നൊസ്റ്റു അടിച്ചാൽ ഞാൻ ഉത്തരവാദി അല്ല. കിട്ടാത്ത മുന്തിരി എന്നും പുളിക്കും.  ഇന്നലെ ഒരു വയസ്സ് ആയ മുത്തച്ഛനേയും അമ്മുമ്മയും അപ്പുറത്തു ഇരുന്നു ഭക്ഷണം കഴിക്കുന്നത് കണ്ടു. ചോറ് ഒക്കെ കുറെ മാന്തി വെച്ചു അവർ. അതിനു ശേഷം രണ്ടാളും ഓരോ ജംബോ ഐസ് ക്രീം ഫലൂദ പോലത്തെ മേടിക്കുന്നതു കണ്ടു.  ഞാൻ അപ്പൊ ആലോചിച്ചു ഇത്രയും വയസ്സ് ആയിട്ട് എങ്ങനെ ആണ് ഇവർ ഓരോരോ ഫുൾ ജംബോ ഐസ് ക്രീം ഒക്കെ ഒറ്റയ്ക്ക് കഴിക്കുന്നത്. പിന്നെ ആണ് ഗുട്ടൻസ് പിടി കിട്ടിയത്. അവർ ഒറ്റയ്ക്ക് വന്നിരിക്കുന്നത് ഇഷ്ട്ടം ഉള്ളത് കഴിക്കാൻ ആണ്. പിള്ളാരോ മറ്റോ കൂടെ വന്നിരുന്നെങ്കിൽ അവർക്കു മനസ്സിന് പിടിച്ചത് കഴിക്കാൻ സമ്മതിക്കുമോ.  എന്റെ അച്ഛൻ ഇത് പോലെ ആണ് കോളിഫ്ലവർ കൊതി ആണ്. അത് പോലെ ആണ് ലഡ്ഡുവും മിക്സ്ച്ചറും. ചേച്ചിക്ക് കൊതി ചെറി ആയിരുന്നു. പിന്നെ പരിപ്പ് വട. ഞാൻ ഇപ്പോഴും പോകുമ്പോൾ വാങ്ങി കൊടുക്കാറുണ്ട്.  ചെറുപ്പത്തിൽ ഞങ്ങൾ അച്ഛന്റെ വീട്ടിൽ പോകുമ്പോൾ അവിടെ വീട്ടു ജോലി ചെയ്തിരുന്നവർ രാവിലെ ജോലി ഒക്കെ കഴിഞ്ഞു അവർ...

Queen Regnant

Queen Regnant I know that I am a little late to write. International Women's Day was yesterday. Everyone could have been bored of seeing people's pink posts and old rusty banners. Even those who didn't speak or even say hi to anyone in the groups, were seen wishing Women yesterday, which is quite interesting. So the first time in life that everyone could have seen a Queen Regnant, will be from their own home. Yes, it was my Grandmother( Paternal). She was the headmistress in her school. I felt that she was one of the first feminists in her days. When every other woman was thinking about household work in that era, she used to think about work. She used to control my grandfather who was a Tahsildar and her kids including my dad. Dad used to say if they are going out and coming back, they have to go through the backside,take a bath and then only entry is allowed inside home. In the same way, For any kids mischief in school, dad used to get punishment. She used to take a lot o...

മഹിളാ രത്‌നങ്ങൾ

 മഹിളാ രത്‌നങ്ങൾ  കുറച്ച് വൈകി എഴുതാൻ. അഖില ലോക മഹിളാ ദിനം കഴിഞ്ഞു പോയി. ആൾക്കാരുടെ പിങ്ക് പോസ്റ്റുകളും തുരുമ്പു പിടിച്ച പഴയ ബാനറുകൾ എല്ലാവരും കണ്ടു കാണുമല്ലോ. ഗ്രൂപുകളിൽ ആരോടും മിണ്ടാത്ത അല്ലെങ്കിൽ ഹായ് പോലും പറയാത്ത വേന്ദ്രന്മാർ വരെ ഇന്നലെ മഹിളാ രത്‌നങ്ങളെ വിഷ് ചെയ്തു കണ്ടു.  അപ്പൊ ജീവിതത്തിൽ എല്ലാവര്ക്കും ആദ്യമായി പറയാൻ ഉള്ള മഹിളാ രത്‌നം സ്വന്തം വീട്ടിൽ നിന്ന് തന്നെ അല്ലെ.  അതെ എന്റെ അച്ചമ്മ ആയിരുന്നു. അവർ അവിടുത്തെ സ്കൂളിലെ ഹെഡ് മിസ്ട്രസ് ആയ്യിരുന്നു.ബാക്കി എല്ലാവരും വീട്ടു ജോലി ഒക്കെ കഴിഞ്ഞു ജോലി ആലോചിക്കുമ്പോൾ അച്ചമ്മ അന്നത്തെകാലത്തെ ഫെമിനിസ്റ്റ് ആയിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.  മുത്തച്ഛനേയും അച്ഛനെയും സഹോദരങ്ങളെയും വിറപ്പിച്ചു ആണ് അച്ചമ്മ നിർത്തിയിരുന്നത്. പുറത്തുപോയി വന്നാൽ പുറകിൽ പോയി കുളിച്ചു വന്നാലേ വീട്ടിൽ കയറ്റു. അത് പോലെ സ്കൂളിൽ ആര് കുറുമ്പ് കാണിച്ചാലും അച്ഛന് ആണ് അടി കിട്ടിയിരുന്നത്. എന്നും ഒരിക്കൽ ആയിരുന്നു. ആവശ്യത്തിന് മാത്രം ഭക്ഷണം. അത് കൊണ്ട് ആയിരിക്കും തൊണ്ണൂറുകൾ വരെ ജീവിച്ചു. അച്ഛമ്മയുടെ ചേച്ചി സെഞ്ച്വറി അടിക്കുന്നതിനു ഒരു കൊല്ലം മ...

The Very First Experience

The Very First Experience Anything first time we have done or we got first time become special for us. No one can ever forget the first thing they did, the first thing they got, the first thing they said, or the first thing they lost. I still remember the first time I wrote a line. The line was "Mom, Am hungry give me milk" . I wrote it and told my mom and sister. They made fun of me and my inability to write ended at that point itself. Do you remember the first time you got wet in the rain? What else gives you more pleasure than walking in the rain? The smell of that fresh soil and that cool breeze.Now don't look outside. It is summer. There is no chance of any rain. I remember jumping into the river for the first time. Lot of water used to go inside. No one taught me how to swim.I learned to swim and dive by drinking water in the river. We used to jump on to the flowing river in heavy rains. Without any judgement. At times, dead animals used to float up. But never fel...

ആദ്യാനുഭവം

ആദ്യാനുഭവം  ആദ്യത്തെ എന്തും നമുക്ക് പ്രിയപെട്ടതു അല്ലെ. അതിപ്പോൾ ആദ്യമായി ചെയ്ത ആദ്യമായി കിട്ടിയ ആദ്യമായി പറഞ്ഞ അല്ലെങ്കിൽ ആദ്യമായി കൈ വിട്ടു പോയ എന്തും ജീവിത കാലം ആർക്കും മറക്കാൻ കഴിയില്ല.  ആദ്യമായി ഒരു വരി എഴുതിയതു ഇപ്പോളും ഓർക്കുന്നുണ്ട്. അമ്മെ വിശക്കുന്ന്നു പാൽ തെരു എന്നായിരുന്നു അത്. കഷ്ട്ട പെട്ട് എഴുതി അമ്മയെയും ചേച്ചിയെയും കേൾപ്പിച്ചു. അവർ കളിയാക്കി ആ എഴുതാൻ അറിയാത്ത എന്റെ കഴിവില്ലായ്മയെ മുളയിലേ നുള്ളി കളഞ്ഞു.  ആദ്യമായി മഴ നനഞ്ഞതു ഓർമ്മയുണ്ടോ. മഴ നനഞ്ഞു നടക്കാൻ ഉള്ള സുഖം വേറെ എന്തിൽ കിട്ടും. ആ പുതു മണ്ണിന്റെ മണവും ആ കുളിർ കാറ്റും..ആരും പുറത്തേക്കു നോക്കേണ്ട. ഇത് ചൂട് കാലം ആണ്. മഴ കനിയാൻ ഒരു ചാൻസും ഇല്ല.  ആദ്യമായി പുഴയിൽ ചാടിയത് ഓർക്കുന്നു. ഒരു പാട് വെള്ളം കുടിച്ചിട്ടുണ്ട്. നീന്താൻ ആരും പഠിപ്പിച്ചിട്ടല്ല. വെള്ളം കുടിച്ചു കുടിച്ചു തന്നെ നീന്താനും ഊളി ഇടാനും ഒക്കെ പഠിച്ചു. ഞങ്ങൾ പെരു മഴയിൽ ഒഴുക്കുള്ള ആറ്റിൽ ചാടാറുണ്ട്. നില ഒന്നും കിട്ടില്ല. ഒരു പോക്ക് ആണ്. ചില സമയത്തു ചത്ത മൃഗങ്ങൾ ഒക്കെ ഒഴുകി വരും. അന്ന് അതൊന്നും അറപ്പായി തോന്നിയിട്ടില്ല.  ആദ്യമായി ഒരു...

Desi Foreigners

Desi Foreigners. Do you ever acted like a foreigner infront of anyone. Foreigner means White for all of us, because we are always called black, even if you look wheatish. Some people dress up like Foreigners and show pride forgetting their status or forgetting that whatever they show, they are black and Desi. Let's call them Desi Foreigners. The main reason may be that they went to foreign countries and made some money? After coming back from the foreign countries, there will be a procession of judgement from their side. They always contempt others. I have seen that at least 70 percent of people will be like that. But the remaining 30 percent of the people will become more humble than they were. I know so many people who are in good positions in my family and friends circle.but I feel ashamed of myself seeing their humbleness. Maybe that humbleness, life without despising anyone, that's what brought them to the position they are in. Down to earth mentality noone shows off. We c...

The Long Wait

Life is all about waiting. Sometimes the waiting ends in happiness, sometimes in sadness. We always look forward to seeing the faces we like. But we don't know whether we will see them today or tomorrow. So it's like waiting forever. From birth till our death, our life is full of waiting for someone or some things. I remember the moment, where I was waiting outside on the day my son was born. The nurse came with a rose colour bundle. The joy of that waiting I felt, when he raised his double or triple chin and opened his sparkling eyes to look at me. I was the one who used to go and check my sister's horoscope for any matches. I used to go with a big set. Then had to wait till the Astrologer finds a match. So many days have gone on this exercise. One of my Friend's mother died suddenly. We both were standing outside the mortuary. Waiting to receive the body. While he was waiting, he could have thought about the warmth of his mom's breast milk and the food she used ...

കാത്തിരിപ്പ്

കാത്തിരിപ്പ് അല്ലെ ജീവിതം മുഴുവൻ. ചിലപ്പോ കാത്തിരിപ്പ് സന്തോഷത്തിൽ അവസാനിക്കും, ചിലപ്പോ ദുഖത്തിലും. ഇഷ്ട്ടപെട്ട മുഖങ്ങൾ കാണാൻ ഉള്ള കാത്തിരിപ്പ്. ഇന്ന് കാണുമോ നാളെ കാണുമോ എന്ന് അറിയാതേ.  പിറന്നു വീഴുന്നത് തൊട്ടു മരിച്ചു വീണു ശരീരം വിട്ടു കിട്ടുന്നത് വരെ കാത്തിരിക്കാൻ വിധിക്കപ്പെട്ടവർ അല്ലെ നമ്മൾ എല്ലാം.  എന്റെ മകൻ ജനിക്കുമ്പോൾ പുറത്തു കാത്തിരുന്ന നിമിഷം ഇപ്പോ ഓര്മ വരുന്നു. നേഴ്സ് ഒരു റോസ് പൊതി കെട്ട് കൊണ്ട് ആണ് വന്നത്.ഏഴെട്ടു മടക്കുള്ള താടി പൊക്കി അവൻ എന്റെ നേരെ രണ്ടു ഉണ്ട കണ്ണും തുറന്നു നോക്കിയപ്പോൾ ആണ് ആ കാത്തിരിപ്പിന്റെ സുഖം മനസ്സിലാകുന്നത്.  ചേച്ചിയുടെ ജാതകം ചേരുന്നത് നോക്കാൻ പോയിരുന്നത് ഞാൻ ആയിരുന്നു. ഒരു കെട്ട് കൊണ്ട് പോകും. പിന്നീട് കാത്തിരിപ്പ് ആണ് ചേരുന്ന ഒന്ന് കിട്ടാൻ . എത്രയോ നാൾ അത് തുടർന്നു.  കൂട്ടുകാരന്റെ 'അമ്മ പെട്ടെന്ന് മരിച്ചു. ഞാനും അവനും മോർച്ചറി യുടെ പുറത്തു നിൽക്കുകയാണ്. ശരീരം വിട്ടു കിട്ടാൻ ഉള്ള കാത്തിരിപ്പ്. ആ കാത്തിരിപ്പിൽ അവർ കൊടുത്ത മുലപ്പാലും അവർ വാരിക്കൊടുത്ത ചോറും അവൻ അറിയാതെ എങ്കിലും അമ്മയോട് ദേഷ്യപ്പെട്ടതു എല്ലാം അവന്റെ മനസ്സിൽ അല അടിച്...

Valentine's day special

I know that everyone is busy looking for pink posts and emojis, as today is Valentine's day. But let me share some romantic moments. This happened back there when I was in school. It was not real love or dedicated love. In my opinion, there used to be a habit of some people falling in love with kids who were good in studies. So there was always a fight with a teacher's child. That too my junior. Then the friends took over the fight. Then I don't have to say the rest to you right. Romance just blossomed. Someone used to write love letters and the reply also seems to be written by someone else. In between there was a study tour. One friend bought me a hair clip and told me to give it to this junior. I also got a pen.The very first romantic gift in life. When I came to class the next day, everyone was laughing. The teacher had no idea what was happening. It was because that hair clip was on teacher's hair.  While we used to have lunch, we used to sit on the bank of the riv...

പ്രണയ ദിനങ്ങൾ

 അഖില ലോക പ്രണയ ദിനം ആയിട്ടു എല്ലാവരും പിങ്ക് പോസ്റ്റ്യൂകളും ഇമോജികളും അന്വേഷിക്കുന്ന തിരക്കിൽ ആണെന്നു അറിയാം. എന്നാലും കുറച്ചു പ്രണയ വിശേഷങ്ങൾ പങ്കു വെക്കാം.  പണ്ട് സ്കൂളിൽ പഠിക്കുന്ന കാലം. ദിവ്യവും മാങ്ങാംകട്ടയും ഒന്നും അല്ല. എന്റെ വിചാരത്തിൽ കുറച്ചു പഠിക്കുന്ന പിള്ളേരോട് ചിലർക്ക് പ്രണയം തോന്നുന്ന പതിവ് പണ്ട് ഉണ്ടായിരുന്നു. അങ്ങനെ ഒരു ടീച്ചറുടെ കുട്ടിയുമായി എന്നും വഴക്കു ആയിരുന്നു. അതും എന്റെ ജൂനിയർ. ആ വഴക്കു പിന്നെ കൂട്ടുകാർ ഏറ്റെടുത്തു.  ബാക്കി പറയണ്ടല്ലോ. ആരൊക്കെയോ പ്രണയ ലേഖനങ്ങൾ എഴുതും , മറുപടിയും വേറെ ആരോ എഴുതിയിരുന്നത് എന്ന് തോനുന്നു. ഇതിന്റെ ഇടയ്ക്കു ഒരു മലമ്പുഴ ടൂർ പോയി. ഒരുത്തൻ ഒരു ഹെയർ ക്ലിപ്പ് വാങ്ങി ഈ ജൂനിയർ കുട്ടിക്ക് കൊടുക്കാൻ പറഞ്ഞു. എനിക്കും കിട്ടി ഒരു പേന..ജീവിതത്തിലെ ആദ്യ പ്രണയ സമ്മാനം.  അടുത്ത ദിവസം ക്ലാസ്സിൽ വന്നപ്പോൾ എല്ലാവരും ചിരിയോടു ചിരി. ടീച്ചർക്ക് ഒന്നും മനസ്സിൽ ആകുന്നില്ല. കാരണം ആ ഹെയർ ക്ലിപ്പ് ടീച്ചറിന്റെ തലയിൽ ഉണ്ടായിരുന്നു.  ഉച്ചക്കു കഴിക്കാൻ പോകുമ്പോൾ പുഴയുടെ തീരത്തെ വക്കിൽ ഇരുന്നു ആയിരുന്നു സംസാരിച്ചിരുന്നത്. ഇത് പറഞ്ഞു എന്റെ...

Let's hope for the best

Hope has no limits. Without hope, there is no life. Everyone wakes up every morning hoping for something. But the same night when you go to bed it may be despair which you will be feeling, but the next day there will be another hope in your mind. So I hope that you all will read this blog completely.Hope is a chain of many desires. Isn't it? What is there in life, if we lose hope? What I am saying is that, there should always be some kind of hope in mind. What you were hoping for when you were young? Wasn't it to win everything and play 24 hours a day?Wasn't it to always eat bubblegum? But mostly the results were in despair right.  While in your teenage years, you used to fall in love with everyone you used to see. You were hoping that all the beautiful faces and eyes would only look at you. You were hoping to get rid of your acne. You were hoping to get long hair, you were hoping that you had mustache and beard. You were hoping to be a tall person. If it was for the famil...

ആശകൾ

 ആശകൾക്കു അളവ് ഇല്ല.  ആശ ഇല്ലെങ്ങിൽ ജീവിതവും ഇല്ല. എല്ലാവരും എന്നും രാവിലെ എനീക്കുന്നതു ആശയോടെ ആണ്. പക്ഷെ ഉറങ്ങുന്നത് ചിലപ്പോ നിരാശ ആയിട്ട് ആയിരിക്കും, പക്ഷേ അടുത്ത ദിവസം വേറെ ഒരു ആശ ഉണ്ടാകും മനസ്സിൽ. അപ്പോ പറഞ്ഞു വന്നത് അടുത്ത വീട്ടിലെ ആശയെ കുറിച്ച് അല്ല. ഒരു പാട് ആഗ്രഹങ്ങളുടെ ശൃംഖല ആണോ ആശ. ആശ നശിച്ചാൽ എന്ത് ഉണ്ട് ജീവിതത്തിൽ. ഞാൻ പറയുന്നത് എന്നും എന്തെങ്കിലും ഒരു ആശ മനസ്സിൽ ഉണ്ടാകണം എന്ന് ആണ്. ചെറുപ്പത്തിലെ ക്ക് പോയാൽ എന്തൊക്കെ ആശകൾ ആയിരുന്നു. എല്ലാത്തിലും ജയിക്കണം, ഇരുപത്തിനാല് മണിക്കൂറും കളിക്കണം എന്നായിരുന്നില്ലേ ആശ,  ബബിൾഗം എന്നും തിന്നണം എന്നായിരുന്നില്ലേ ആശ. പക്ഷെ ഇതിൽ ഒക്കെ നിരാശ ആയിരുന്നില്ലേ ഫലം.  ഇനി കൗമാരത്തിൽ ആയാലോ കാണുന്നവരോട് ഒക്കെ പ്രണയം.എല്ലാ സൗന്ദര്യം ഉള്ള മുഖങ്ങളും കണ്ണുകളും നമ്മളെ നോക്കിയിരുന്നെങ്കിൽ എന്നുള്ള ആശ.മുഖക്കുരു എങ്ങനെ മാറ്റാം എന്ന് ആശ. മുടിയും മീശയും താടിയും വളരാൻ ഉള്ള ആശ.പൊക്കം വെച്ചിരുന്നെങ്കിൽ എന്ന് ഉള്ള ആശ. വീട്ടുകാർക്കു ആണെങ്കിലോ നമ്മൾ ഡോക്ടർ ആകണം എഞ്ചിനീയർ ആകണം ഇതൊക്കെ ആശ. ടീച്ചർ മാർക്ക് ആണെങ്കിലോ നമ്മൾ കളക്ടർ ആകണം, മജിസ്‌ട്രേറ...

Injury Chapters

 I was having a break at home, due to injury. Since injury is an uninvited guest from time to time, I have decided to treat him well. Otherwise he will come back in between. No one is free from injuries. When the mind gets hurt and has injuries, the pain doesn't go away. It keeps on coming back like pus. It is better for us to make peace with it. The injury on the body will heal, but the scars will remain. Those spots will help us to loosen up, by looking at them in between. Since childhood injuries were like my twin brother. The first injury was when my chin hit on the school stairs. If we go back a little more, then I was lying the other way on my mother's stomach. The doctor saved me by putting a tube and taking out fluid. I was able to visit and thank the doctor sometime back. Now that godlike person is no more. Back to childhood. I used to come home with scars like pieces of yam. Later parents realized that pampering would not make him better. Always playing. Total childh...

പരിക്ക് പുരാണം

പരിക്ക് പറ്റി വീട്ടിൽ വിശ്രമിക്കുന്ന ഒരു ഇടവേള ആയിരുന്നു. ഇടയ്ക്കിടയ്ക്ക് ക്ഷണിക്കാതെ വരുന്ന അതിഥി ആയതു കൊണ്ട് നല്ല പോലെ സൽകരിച്ചേ വിടുന്നുള്ളു. അല്ലെങ്കി ഇടക്കിടക്ക് കേറി വരും. പരിക്ക് ആണ് ആ അതിഥി . പരിക്ക് പറ്റാത്ത മനുഷ്യൻ ഇല്ല. മനസ്സിനു പരിക്ക് പറ്റിയാൽ വേദന മാറില്ല. അത് പഴുപ്പ് പോലെ ഇടക്കിടക്ക് വന്നു കൊണ്ടിരിക്കും. അതുമായി സന്ധി ചെയ്യുന്നത് ആണ് നമുക്ക് നല്ലതു. ശരീരത്തിലെ പരിക്ക് മാറും, പക്ഷെ പാടുകൾ അവശേഷിക്കും. ഇടയ്ക്കു നോക്കി അയവിറക്കാൻ ആ പാടുകൾ സഹായിക്കും.  ചെറുപ്പം തൊട്ടേ പരിക്ക് ഒരു കൂടപ്പിറപ്പിന്റെ പോലെ കൂടെ ഉണ്ട്. ആദ്യ പരിക്ക് സ്കൂളിലെ തിണ്ണയിൽ താടി ഇടിചു ഉണ്ടായത് ആണ്.  ഇനിയും കുറച്ചു കൂടി പിറകോട്ടു പോയാൽ അമ്മയുടെ വയറ്റിൽ ഞാൻ തിരിഞ്ഞു ആണ് കിടന്നിരുന്നത്. ഡോക്ടർ ട്യൂബ് വെച്ച് ഫ്‌ല്യൂയിഡ് വലിച്ചു എടുത്തു എടുത്തു എന്നെ രക്ഷിച്ചു എന്നാണ് പുരാണം. ആ ഡോക്ടറെ പിന്നീട് പോയി കണ്ടു നന്ദി അറിയിക്കാൻ സാധിച്ചു. ഇപ്പൊ ആ ദൈവതുല്യ വ്യക്തി ജീവിച്ചു ഇരുപ്പില്ല. അപ്പൊ തിരിച്ചു ബാല്യ കാലത്തേയ്ക്ക്. എന്നും ചേന ചെത്തിയ പോലത്തെ പാടുമായി ആണ് വീട്ടിൽ വന്നിരുന്നത്..ആദ്യം ഒക്കെ വീട്ടുകാർ മരു...